കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ; കര്‍ണാലിലെ അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം

കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. കർണാലിൽ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കർഷക നേതാക്കളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ജുഡീഷ്യൽ അന്വേഷണം നടത്താൻ ധാരണയായത്. കർണാലിൽ ലാത്തിചാർജിൽ മരിച്ച കർഷകന്റെ 2 കുടുബാംഗങ്ങൾക്ക് ജോലി നൽകാനും
പൊലീസ് നടപടിയിൽ പരിക്കേറ്റ കർഷകർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചർച്ചയിൽ തീരുമാനമായി.

5 ദിവസമായി മിനി സെക്രട്ടറിയേറ്റ് ഉപരോധിക്കുകയും കർഷകസമരം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചത്തോടെയാണ് ഹരിയാന സർക്കാർ കർഷകർക്ക് മുന്നിൽ മുട്ട് മടക്കാൻ തീരുമാനിച്ചത്. കർഷകർക്ക് നേരെയുണ്ടായ അക്രമത്തിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

റിട്ടയർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നും ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും ഹരിയാന സർക്കാർ വ്യക്തമാക്കി. കർഷകർക്ക് നേരെ അക്രമം അഴിച്ചുവിടാൻ പൊലീസിനോട്‌ ആവശ്യപ്പെട്ട മുൻ എസ്ഡിഎം ആയുഷ് സിൻഹ അവധിയിൽ പ്രവേശിക്കുമെന്ന് അഡിഷണൽ ചിഫ് സെക്രട്ടറി ദേവേന്ദ്ര സിംഗ് പറഞ്ഞു.

കർണാലിൽ ലാത്തിചാർജിൽ മരിച്ച കർഷകന്‍റെ  കുടുംബത്തിലെ രണ്ട് പേർക്ക് ജോലി നൽകുവാനും പൊലീസ് ലാത്തിചാർജിൽ പരിക്കേറ്റ കർഷകർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാനും ചർച്ചയിൽ തീരുമാനമായി.

അതേസമയം, കർഷകരുടെ മുഴുവൻ ആവശ്യങ്ങളും ഹരിയാന സർക്കാർ അംഗീകരിച്ചതിന് പിന്നാലെ കർണാലിലെ കർഷക സമരം അവസാനിപ്പിച്ചുവെന്ന് കർഷക നേതാക്കൾ അറിയിച്ചു.

ഓഗസ്റ്റ് 28നാണ് കർണാലിൽ കർഷകർക്ക് നേരെ അക്രമം നടന്നത്. അക്രമത്തിൽ ഒരു കർഷകന് ജീവൻ നഷ്ടപ്പെടുകയും നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമത്തിനെതിരെ നടപടി സ്വീകരിക്കാൻ ഹരിയാന സർക്കാർ തയ്യാറാകാഞ്ഞതോടെയാണ് കർണാലിൽ കർഷക സമരം ശക്തമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here