വിമാനച്ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ ഭീകരര്‍…വൈറല്‍ വീഡിയോ

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയതിന്റെ ഭീതിയിലാണ് ലോകം. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താലിബാന്‍ ഭീകരരുടെ നിരവധി ചിരിപ്പിക്കുന്ന വീഡിയോകളും പുറത്തുവരുന്നുണ്ട്. മുന്‍പ് കാബൂളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിനു പുറകെ ഇപ്പോള്‍ സൈനിക വിമാനച്ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ ഭീകരരുടെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

വിമാനത്തിന്റെ ചിറകില്‍ കയര്‍ കെട്ടിയാടുന്ന താലിബാന്‍ ഭീകരനും ഊഞ്ഞാലാട്ടുന്ന മറ്റ് ഭീകരരെയും വിഡിയോയില്‍ കാണാം. ഒരു ചൈനീസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാബൂളിലെ നിലവിലെ അവസ്ഥയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് ഭീകരരുടെ ഊഞ്ഞാലാട്ടം ഇതിനോടകം പങ്കുവച്ചിരിക്കുന്നത്.

ഒരു വശത്ത് താലിബാന്‍ നേതാക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മറു വശത്ത് താലിബാന്‍ പോരാളികള്‍ ആര്‍ത്തുല്ലസിക്കുകയാണ്. അഫ്ഗാന്‍ പിടിച്ചടക്കിയതിന്റെ ആവേശത്തിലാണ് ഭീകരര്‍ ഇത്തരത്തില്‍ ഉല്ലസിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍. ഭീതിയോടെ അഫ്ഗാനില്‍ കഴിയുന്ന പച്ചയായ മനുഷ്യരെ തട്ടിക്കളിച്ച് ആനന്ദംകൊള്ളുന്ന ഭീകരുടെ അഴിഞ്ഞാട്ടത്തെയും പലരും വിമര്‍ശിക്കുന്നു.

താലിബാന്റെ ശരീഅത്ത് നിയമം വീണ്ടും നടപ്പിലാക്കിയതിനു ശേഷം അവിടെയുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം നരകമായി മാറിയിരിക്കുകയാണ്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഫ്ഗാനിസ്ഥാനില്‍ ഒരുമിച്ച് പഠിക്കാന്‍ കഴിയില്ല. ചുമതലയേറ്റ താലിബാന്‍ സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 14 തീവ്രവാദികള്‍ക്കൂടി ആ ഭരണകൂടത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News