നിങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി; സന്തോഷത്തിന്റെ 15 വര്‍ഷങ്ങള്‍

തമിഴകത്തിന്റെ സ്വന്തം താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഇന്ന് 15-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹവാര്‍ഷിക ദിനത്തില്‍ സൂര്യക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ജ്യോതിക.

സന്തോഷത്തിന്റെ 15 വര്‍ഷങ്ങള്‍, എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി എന്നാണ് ജ്യോതിക സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

സൂര്യയും ജ്യോതികയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.  നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

സെപ്റ്റംബര്‍ 11, 2016 ലാണ് ഇരുവരും വിവാഹിതരായത്. നീണ്ട വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ദിയ, ദേവ് എന്നീ രണ്ടും മക്കളും സൂര്യ- ജ്യോതിക ദമ്പതിമാര്‍ക്കുണ്ട്.

പൊൻമഗള്‍ വന്താല്‍ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സൂര്യയുടെ നിര്‍മാണത്തിലുള്ള ഉടൻപിറപ്പ് എന്ന ചിത്രമാണ് ജ്യോതികയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.instagram.com/p/CTq51iSvRpt/?utm_source=ig_web_copy_link

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News