‘ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്’; എം വി ഗോവിന്ദൻ

നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കരുതെന്നും നാർകോട്ടിക് ജിഹാദ് എന്ന പ്രയോഗം ഭാഷയുടെ പ്രത്യേകതയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങിയാൽ മാത്രമെ ബാറുകളിൽ ഇരുന്ന് കഴിക്കുന്ന കാര്യം ആലോചിക്കൂവെന്നും കെ എസ് ആർ ടി സി ഡിപ്പോയിലെ മദ്യവില്പന എക്സൈസ് വകുപ്പ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല സിലബസിലുള്ളത് എന്താണെന്ന് പൂർണമായും മനസ്സിലാക്കിയിട്ടില്ല. എതിർക്കുന്നതിനെ കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാന സിദ്ധാന്തത്തിൽ പറയുന്നത്. സർവകലാശാല നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും ഉണ്ടാകില്ല. ഇടത് മുന്നണി വർഗ്ഗീയ ശക്തികളോട്  വീഴ്ച ചെയ്തു എന്നത് അസംബന്ധമാണ്. കൃത്യമായ ധാരണ ഉണ്ടായതിന് ശേഷം മാത്രമെ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News