കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം അനുചിതമെന്ന് വി എം സുധീരൻ

കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അങ്ങേയറ്റം അനുചിതവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമെന്ന് വി എം സുധീരൻ തന്റെ ഫേസ്ബുക് കുറിപ്പിൽ. എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് വാദിക്കുന്ന ഗവർണർ ഗാന്ധിഘാതകനായ നാഥുറാംഗോഡ്സെയുടെ പുസ്തകവും പഠന വിഷയമാക്കുന്നതിനെ ന്യായീകരിക്കുന്ന മാനസിക അവസ്ഥയിലാണോ എത്തിനിൽക്കുന്നതെന്നും വിഎം സുധീരൻ ചോദിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

‘ബോർഡ് ഓഫ് സ്റ്റഡീസ്’ പോലും ഇല്ലാത്ത അവസ്ഥയിൽ പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കർ, സവർക്കർ, ബൽരാജ് മധോക്ക് തുടങ്ങിയവരുടെ രചനകൾ ഉൾപ്പെടുത്തിയ കണ്ണൂർ സർവ്വകലാശാലയെ ന്യായീകരിച്ച ബഹു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അങ്ങേയറ്റം അനുചിതവും താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്.

പ്രസ്തുത വിവാദ സിലബസ് പുനപരിശോധിക്കാൻ പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി സർവ്വകലാശാലാ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകുകയും വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തിൽ ചാൻസലർ കൂടിയായ ബഹു.ഗവർണറുടെ ഏകപക്ഷീയവും തിടുക്കപ്പെട്ടതുമായ ഇപ്രകാരമുള്ള ഒരു ന്യായീകരണം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് വാദിക്കുന്ന ബഹു.ഗവർണർ ഗാന്ധിഘാതകനായ നാഥുറാംഗോഡ്സെയുടെ പുസ്തകവും പഠന വിഷയമാക്കുന്നതിനെ ന്യായീകരിക്കുന്ന മാനസിക അവസ്ഥയിലാണോ എത്തിനിൽക്കുന്നത്?

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തെറ്റായ നടപടിയെ വെള്ള പൂശാൻ അത്യുത്സാഹം കാണിക്കുന്ന ബഹു.ഗവർണറുടെ പ്രതികരണം ഗാന്ധിജിയെയും നെഹ്റുവിനെയും തമസ്കരിക്കുകയും നാഥുറാം ഗോഡ്സെയേയും ആർഎസ്എസ് നേതാക്കളെയും മഹത്വവൽക്കരിക്കുകയും ചെയ്തുവരുന്ന വർഗീയശക്തികളെ പ്രീണിപ്പിക്കുന്നതിൻ്റെ ഭാഗമാണെന്നതിൽ സംശയമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News