വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; കണ്ണൂരില്‍ മൂന്ന് കശ്മീര്‍ സ്വദേശികള്‍ പിടിയില്‍

കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്ന് കശ്മീര്‍ സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, പ്രദീപ് സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി കൂടെ പോകുന്നവരാണ് ഇവര്‍.

പ്രതികള്‍ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ലൈസന്‍സുള്ള തോക്കാണിതെന്ന് വ്യക്തമായത്. തുടരന്വേഷണത്തില്‍ വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസന്‍സ് നേടിയതെന്ന് തെളിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News