സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന പാർട്ടി- കാനം രാജേന്ദ്രൻ

ഡി രാജയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ എക്സിക്യൂട്ടീവിൻ്റെ അഭിപ്രായം അല്ല രാജ പറഞ്ഞത്. ഉത്തർപ്രദേശും കേരളവും വ്യത്യസ്തമാണ്. അത് രാജയ്ക്ക് അറിയാത്തത് കൊണ്ടാണ്. സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ല. അത്തരമൊരു വിമർശനം ശരിയല്ല. പരസ്യമായി ജനയുഗം പത്രത്തെ വിമർശിച്ച പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ താക്കീത് ചെയ്യാൻ സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ശിവരാമന്റെ പ്രസ്താവന അസ്ഥാനത്തും, അനാവശ്യവുമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, മതമേലധ്യക്ഷൻമാർ സമൂഹത്തെ വിഭജിക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പ്രസ്താവനങ്ങളിൽ നിന്ന് അവർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. നർക്കോട്ടിക് ജിഹാദിനെ ചൊല്ലിയുള്ള പാല ബിഷപ്പിൻ്റെ പ്രസ്താവനയെ വിമർശിച്ച കാനം ഇത്തരം പ്രസ്താവനങ്ങൾ സമൂഹത്തിൽ വലിയ വിഭജനം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News