നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള നടപടികൾ ഒരിക്കൽക്കൂടി ഉറപ്പാക്കണം- മന്ത്രി ഡോ. ആർ ബിന്ദു

ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള നടപടികൾ ഒരിക്കൽക്കൂടി ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ ഡോ. വിനീത് ജോഷിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരുമായ പരീക്ഷാർത്ഥികൾ ഒട്ടേറെപ്പേർ പരീക്ഷയെഴുതാനുള്ള സൗകര്യത്തെപ്പറ്റി ഉൽക്കണ്ഠ അറിയിച്ചിട്ടുണ്ട്. അവർക്ക് മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ ബാധിക്കാത്ത തരത്തിൽ പരീക്ഷയെഴുതാൻ സാധിക്കണം. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ ഉണ്ടാവാൻ പരീക്ഷാകേന്ദ്രങ്ങൾക്ക് നിർദ്ദേശം നല്കണം- മന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News