ദിനോസറുകളുടെ കാലത്തെ ‘പറക്കും ഭീമന്‍പല്ലി’ ചിലിയില്‍: അമ്പരന്ന് ലോകം

ദിനോസറുകളുടെ കാലത്തെ ‘പറക്കും ഭീമന്‍പല്ലി’ ചിലിയില്‍ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ശാസ്ത്ര ലോകം. 160 ദശലക്ഷം വര്‍ഷം പഴക്കമുള്ള ‘പറക്കും ഭീമന്‍പല്ലി’യുടെ ഫോസിലാണ് ചിലിയിലെ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്.

ടെറസോര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന റാംഫറിങ്കസ് ടെറസോര്‍ എന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയത്. അറ്റക്കാമ മരുഭൂമിയില്‍ നിന്നാണ് ‘പറക്കും ഭീമന്‍പല്ലി’യുടെ ഫോസില്‍ ലഭിച്ചത്. രണ്ട് മീറ്റര്‍ നീളമുള്ള ചിറകുകളും വലിയ വാലും നീണ്ട മൂക്കുമുള്ള ജീവിയായിരുന്നു പല്ലി എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ചിലിയിലെ ഗവേഷകര്‍ പറയുന്നത്.

2009ലാണ് ഫോസില്‍ കണ്ടെത്തിയത്. 160 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന ജീവിയുടേതാണ് കണ്ടെത്തിയിട്ടുള്ള ഫോസില്‍ എന്ന് ശാസ്ത്രജ്ഞര്‍ അന്ന് സ്ഥിരീകരിച്ചിരുന്നു. ഗോണ്ട്വാന പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരം ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News