നിപ: ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളിൽ വൈറസ് സാന്നിധ്യമില്ല

നിപയിൽ വീണ്ടും ആശ്വാസം. ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ല. ആടുകളുടെയും വവ്വാലുകളുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നിന്നുള്ള പരിശോധനാ ഫലമാണ് പുറത്തുവന്നത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here