ഫാമിലി നൈറ്റ്‌സ്, ഫണ്‍ നൈറ്റ്‌സ്; മോഹന്‍ലാലിനും ഭാര്യയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും

‘ഫാമിലി നൈറ്റ്‌സ്’എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബ്രോ ഡാഡി പാക്കപ്പ് പറഞ്ഞ ശേഷം പൃഥ്വിരാജും സുപ്രിയയും മോഹന്‍ലാലും സുചിത്രയും ഒരുമിച്ച് കൂടിയതിന്റെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിട്ടുള്ളത്.

ഫാമിലി നൈറ്റ്‌സ് എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പാണ് പൂര്‍ത്തിയായത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോഡാഡി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, കനിഹ, മുരളി ഗോപി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസുമാണ് നിര്‍വ്വഹിക്കുന്നത്. എം ആര്‍ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here