കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് സിനോവാക്

കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് സിനോവാക്. 6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൌത്ത് ആഫ്രിക്കയില്‍ ആരംഭിച്ചത്. ചൈനീസ് മരുന്ന് കമ്പനിയായ സിനോവാക്, സൌത്ത് ആഫ്രിക്ക ആസ്ഥാനമായുള്ള ന്യുമോലക്‌സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പരീക്ഷണം ആരംഭിച്ചത്.

6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിച്ചാലുണ്ടാകുന്ന സുരക്ഷ, പ്രതിരോധ ശേഷി, കാര്യക്ഷമത എന്നിവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുക.

3നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ സിനോവാകിന്റെ നിഷ്‌ക്രിയ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മേയ് മുതല്‍ ചൈനയില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here