പുതിയ ലുക്കില്‍ മമ്മൂക്ക; “പുഴു”വില്‍ ആരാധകരുടെ മനം കവരുന്ന ഗെറ്റപ്പുമായി താരം

നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന “പുഴു”വില്‍ മലയാളത്തിന്റെ പ്രിയ താരം മമ്മൂക്ക എത്തുന്നത് വേറിട്ട ഗെറ്റപ്പിലാണ്. നീണ്ട ഒന്നര വര്‍ഷത്തിലേറെയായ് നീട്ടി വളര്‍ത്തിയ താടിയും മുടിയുമെല്ലാം മാറ്റി ആരാധക മനം കവരുന്ന സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക എത്തുന്നത്. ഒരിടവേളക്ക് ശേഷം കിടിലന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.

മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസം രണ്ടാം വാരം ആരംഭിച്ചെങ്കിലും ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത് വ്യാഴാഴ്ചയാണ്. ഇമ്മാനുവലിനു ശേഷം സിന്‍ സില്‍ സെല്ലുലോയ്ഡിന്‍ന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന പുഴുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് സഹനിര്‍മ്മാണവും വിതരണവും. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പുഴുവില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിങ്ങം ഒന്നിന് എറണാകുളത്തു വച്ചായിരുന്നു ചിത്രത്തിന്റെ പൂജ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here