18 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ; നേട്ടം കൈവരിച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്; അഭിനന്ദിച്ച് എം ബി രാജേഷ്

18 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ നൽകിയ ഗ്രാമപഞ്ചയത്തെന്ന നേട്ടം കൈവരിച്ച് തൃത്താലയിലെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ച നാഗലശ്ശേരി പഞ്ചായത്ത് ഭരണ സമിതിയെ അഭിനന്ദിക്കുന്നതായി സ്പീക്കർ എം.ബി രാജേഷ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

18 വയസ്സിന് മുകളിൽ ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ നൽകിയ പഞ്ചായത്തായിരിക്കുകയാണ് തൃത്താലയിലെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്. കൊവിഡ് പ്രതിരോധ കുത്തിവപ്പ് ഊർജ്ജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും മണ്ഡലത്തിലെ മെഡിക്കൽ ഓഫീസർമാരെയും പങ്കെടുപ്പിച്ചു കൊണ്ട് യോഗം വിളിച്ചു ചേർത്തിരുന്നു.

യോഗ തീരുമാനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തുകയുമുണ്ടായി. ആവശ്യത്തിന് വാക്സിനും ലഭ്യമാക്കിയിരുന്നു. ഈ നേട്ടം ആദ്യം കൈവരിച്ച ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലൊന്നാണ് നാഗലശ്ശേരി.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ച നാഗലശ്ശേരി പഞ്ചായത്ത് ഭരണ സമിതിയെ അഭിനന്ദിക്കുന്നു. ഇതിനായി അക്ഷീണം പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരേയും ആശാ പ്രവർത്തകരേയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News