സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം 14-ന്

സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകൾ ഈ മാസം 14-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകുണ്ണ ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. തൃശൂർ ടൗൺ ഹാളിലാണ് സംസ്ഥാനതല ഉദ്ഘാടനം. ഇതോടൊപ്പം 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയം വിതരണം ചെയ്യും.

പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പിൽ ലഭിച്ചത്. കൂടാതെ അദാലത്തുകൾ വഴിയും അപേക്ഷകൾ സ്വീകരിച്ചു. ഓരോ അപേക്ഷയും വില്ലേജ് തലത്തിൽ അന്വേഷണം നടത്തിയാണ് പട്ടയം നൽകുന്നത്. താലൂക്കുകളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് പട്ടയങ്ങൾ വിതരണത്തിന് തയ്യാറാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News