സുരക്ഷ ശക്തമാക്കി വാട്‌സാപ്പ്; അന്വേഷണ ഏജന്‍സികള്‍ ഇനി വെള്ളംകുടിക്കും

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് വാട്‌സാപ്പ്. സുരക്ഷാ ഏജന്‍സികള്‍ക്ക് പോലും സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം പഴുതടച്ച സുരക്ഷയാണ് വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ഇനി മുതല്‍ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല എന്നതാണ് വാട്‌സാപ്പിലെ പുതിയ മാറ്റം. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് വാട്സാപ്പ്.

നിലവില്‍ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലെങ്കിലും സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അടക്കം കഴിയുമായിരുന്നു. സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയാവും.

ഒരു പാസ്വേര്‍ഡ് സംവിധാനത്തിലൂടെയാകും പുതിയ എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുക. നിലവില്‍ വാട്സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്റ്റോര്‍ ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷന്‍ ലഭിക്കും.

പുതിയ സര്‍വീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്സാപ്പ് സി.ഇ.ഒ പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലും പ്രധാനമാണ്, കാരണം സ്മാര്‍ട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങള്‍ ഇത്രയും സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഐ.ടി നയത്തില്‍ പറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പോളിസിക്ക് വിരുദ്ധമാണെന്നാണ് വാട്സാപ്പ് പ്രതികരിച്ചത്. പുതിയ മാറ്റം കേന്ദ്രസര്ക്കാരിന് തിരിച്ചടിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News