കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ അറിയാം…പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍

വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പറ്റി ഇനി ഒറ്റ ക്ലിക്കിലറിയാം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഇതുവരെ അറിയപ്പെടാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയ ആപ്പ് തയ്യാറാക്കി. ആപ്പിന്‍റെ പ്രകാശന കര്‍മ്മം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പറ്റി അറിയാന്‍ ട്രാവല്‍ ഏജന്‍സിയുടെയോ ടൂറിസം ഡൈഡിന്‍റെയോ ഗൂഗിളിന്‍റെ സഹായം ഇനി വേണ്ട. കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളെ പറ്റി അറിയാന്‍  പ്ലേ സ്റ്റോറില്‍ നിന്ന് കേരളാ ടൂറിസം അപ്പ് ഡൗണ്‍ ലോഡ് ചെയ്താല്‍ മതി.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും അറിഞ്ഞും അറിയപ്പെടാത്താതുമായ ടൂറിസം കേന്ദ്രങ്ങളെ പറ്റി അപ്പ് നിങ്ങള്‍ക്ക് പറഞ്ഞ് തരും. ഇഷ്ടടൂറിസം കേന്ദ്രങ്ങളെ കുറിച്ച് നിങ്ങളുടെ യാത്രാനുഭവം പങ്ക് വെയ്ക്കാനും അപ്പ് അവസരം നല്‍കുന്നു.

കഥ സൃഷ്ടിക്കുക എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് ചിത്രമായോ, ദൃശ്യമായോ, എ‍ഴുത്തായോ ഇഷ്ട വിനോദസഞ്ചാര കേന്ദ്രത്തെ പറ്റി എ‍ഴുതാം. ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങളും ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പിന്‍റെ ഭാഗമാണ്. അടുത്തുള‍ള റെസ്റ്റോറന്‍റുകളും, പ്രാദേശിക രുചിഭേഭങ്ങളും ലഭിക്കുന്ന സ്ഥലങ്ങളുടെ ഭൂപടവും ആപ്പിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

ഓഗ്മെന്‍റ് റിയാലിറ്റിയിലൂടെ ഗെയിമിംഗ് സ്റ്റേഷന്‍റെ സ്വഭാവങ്ങള്‍ കൂടിയുളള ആപ്പിന് വന്‍ സ്വീകാര്യത ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവളം റാവിസ് ഹോട്ടലില്‍ നടന്ന ആപ്പിന്‍റെ ലോഞ്ചിംഗ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ടൂറിസം വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു എന്നീവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News