ജനകീയ മെട്രോ; കൊച്ചി മെട്രോ പാർക്കിംഗ് നിരക്കുകൾ കുറച്ചു

കൊച്ചി മെട്രോ പാർക്കിംഗ് നിരക്കുകൾ കുറച്ചു. ഇരുചക്ര വാഹനങ്ങൾക്ക് ഒരു ദിവസത്തേക്ക് 5 രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 10 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ ആദ്യത്തെ രണ്ട് മണിക്കൂർ  ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ് ഈടാക്കിയിരുന്നത്.

നാല് ചക്ര വാഹനങ്ങൾക്ക് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്. മറ്റു വലിയ വാഹനങ്ങൾക്ക്  100രൂപയും  തുടർന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്.

പുതിയ നിരക്കുകൾ തിങ്കളാ‍ഴ്ച്ച മുതല്‍ പ്രാബല്യത്തിൽ വരും. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആർ.എൽ എംഡി ലോകനാഥ് ബെഹ്റ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here