മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം

മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുണൈറ്റഡ് 4-1ന്  ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു.

ഇഷ്ടതാരത്തിന്റെ അരങ്ങേറ്റം കാണാനെത്തിയ ആരാധകരെ ഒലെ ഗുണ്ണർ സോൾക്ഷേർ നിരാശപ്പെടുത്തിയില്ല: ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പഴയ കളിത്തട്ടിൽ ആദ്യ പകുതിയിൽ തന്നെ റോണോ യുടെ  റീ റിലീസ്. അധികം വൈകാതെ ഓൾഡ് ട്രാഫോർഡിനെ ആവേശ തിമിർപ്പിലാക്കി  റോണോയുടെ ഗോളെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മക്വിലോയുടെ ഗോളിൽ ന്യൂകാസിൽ ഒപ്പമെത്തിയെങ്കിലും 62 ആം മിനുട്ടിൽ  തകർപ്പൻ ഗോളിലൂടെ റോണോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

എൺപതാം മിനുട്ടിൽ ലോങ്ങ് റേഞ്ചറിലൂടെ ബ്രൂണോ ഫെർണാണ്ടസും ഇഞ്ചുറി ടൈമിൽ ലിങ്കാർഡും സ്കോർ ചെയ്തപ്പോൾ ന്യൂകാസിൽ യുണൈറ്റഡിനെതിരെ 4-1ൻടെ തകർപ്പൻ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം.

പ്രിയ ഗുരുനാഥൻ അലക്സ് ഫെർഗൂസനെയും പരിശീലകൻ സോൾക്ഷേറേയും സാക്ഷിയാക്കി ഓൾഡ് ട്രാഫോർഡിൽ റോണോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം.വിജയത്തോടെ 4 മത്സരങ്ങളിൽ നിന്നും യുണൈറ്റഡിന് 10 പോയിൻറായി.ചാമ്പ്യൻസ് ലീഗിൽ ഈ മാസം 14 ന് സ്വിസ് ക്ലബ്ബ് ബി എസ് സി യങ് ബോയ്സിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News