‘ഗസ്റ്റ് വാക്സ് ‘;  50% അതിഥി തൊ‍ഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി എറണാകുളം

എറണാകുളം ജില്ലയില്‍ അതിഥി തൊ‍ഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ അമ്പത് ശതമാനം  പൂര്‍ത്തിയാക്കി. 115 ക്യാമ്പുകളിലായി  39,540 അതിഥി തൊഴിലാളികൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്.

‘ഗസ്റ്റ് വാക്സ് ‘ എന്ന പേരിലാണ് എറണാകുളം ജില്ലയിൽ  അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വരുന്നത്.വിജയകരമായി നടപ്പാക്കുന്ന പദ്ധതിയുടെ ഫലമായി ഇതുവരെ 50% അതിഥി തൊ‍ഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി.

രണ്ടാം ഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ തൊഴിൽ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയിൽ കണ്ടെത്തിയ 77,991 അതിഥി തൊഴിലാളികളില്‍ പകുതിയോളം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.ജില്ലയിലെ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ അധികാരപരിധിയിലുള്ള കോർപറേഷനിലും, മുനിസിപ്പാലിറ്റികളിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമായി നടന്ന ക്യാമ്പകളില്‍  അതിഥി തൊഴിലാളികൾക്കുള്ള വാക്സിൻ നൽകിവരുന്നുണ്ട്.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഗസ്റ്റ് വാക്സിൻ്റെ വിജയത്തിനു പിന്നിലെന്ന് തൊ‍ഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കാണ് ക്യാമ്പുകളിൽ വാക്സിനേഷന് മുൻഗണന നൽകുന്നത്.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തെത്തുന്ന തൊഴിലാളികൾക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും വാക്സിനേഷൻ നൽകുന്നുണ്ട്. അതിഥി തൊഴിലാളികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ  അന്തർദ്ദേശീയ വാർത്താ ഏജൻസികളുടെ ഉൾപ്പടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News