ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം അമ്പൂരിയിലെ ആദിവാസി മേഖലയിൽ എത്തി കുട്ടികളുടെ പ്രശ്നങ്ങൾ അറിഞ്ഞ് മന്ത്രി വി.ശി‍വൻകുട്ടി. ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അവർക്ക് ഉറപ്പ് നൽകി. എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.

അമ്പൂരിയിലെ പുരവിമല ആദിവാസി സെറ്റിൽമെന്‍റിലേക്ക് ചെറു ബോട്ടിൽ പു‍ഴ കടന്നാണ് മന്ത്രി വി.ശി‍വൻകുട്ടി എത്തിയത്. അവിടെ പുരവിമല ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിൽ കെ യു ഐ ടി എസ് യുവിന്റെ ജ്യോതിർഗമയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഡിജിറ്റൽ പഠനത്തിന്‍റെ നിലവിലെ സാഹചര്യം അവരോട് ചോദിച്ചറിഞ്ഞു. ആദിവാസി മേഖലയിൽ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അവർക്ക് ഉറപ്പ് നൽകി.

ഓൺലൈൻ പഠനത്തിന് ഇവിടെ ഇന്‍റർനെറ്റ് ലഭ്യത സജ്ജമായിട്ടില്ല. അതുകൊണ്ട് പുരവിമല ഉൾപ്പെടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. അതെസമയം പുരവിമല ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിലെ വിദ്യാർത്ഥികളായ 16 പേർക്കും ഓൺലൈൻ ക്ലാസുകൾക്കായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കി.

പുരവിമലയിൽ കെ യു ഐ ടി എസ് യുവിന്റെ നേതൃത്വത്തിൽ 2000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ലൈബ്രറി സജ്ജീകരിക്കുന്നുണ്ട്. മത്സരപരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും ആവശ്യമായ പരിശീലനം ഈ മേഖലയിലെ യുവാക്കൾക്ക് നൽകുമെന്നും മന്ത്രി അവർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News