രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍

രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. ഓരോ കര്‍ഷക കുടുംബത്തിനും ശരാശരി 70,000 രൂപയിലേറെയാണ് കടമെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 9.3 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. 77-ാം നാഷണല്‍ സാംപിള്‍ സര്‍വേയുടെ ഭാഗമായി അഖിലേന്ത്യാ കട, നിക്ഷേപ സര്‍വേയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

ഓരോ കുടുംബത്തിനും ശരാശരി 70,000 രൂപയിലേറെയാണ് കടമെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സര്‍വേയില്‍ പറയുന്നു. ഈ കര്‍ഷകരുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപമാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആകെ തൊഴില്‍ലഭ്യതയുടെ 50 ശതമാനവും സംഭാവന ചെയ്യുന്ന കര്‍ഷക കുടുംബങ്ങളില്‍ 50 ശതമാനവും കടബാധ്യത നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ കടത്തിന്റെ 57.5 ശതമാനം മാത്രമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് എടുത്തിരിക്കുന്നത്. ആകെ വായ്പകളുടെ 69.6 ശതമാനം ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് എടുത്തതാണ്.

ബാക്കി വായ്പ സ്വകാര്യ പണിമിടപാടുകാരില്‍നിന്നാണ്. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് താങ്ങുവില വര്‍ധിപ്പിക്കണമെന്നുള്‍പ്പടെ ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരം ശക്തമാകുമ്പോഴും, കര്‍ഷകരുമായി ചര്‍ച്ചക്ക് പോലും മുന്‍കൈയ്യെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുമ്പോഴാണ് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News