സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ പ്രകാശനം ചെയ്തു

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ പ്രകാശനം ചെയ്തു. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ച് നടന്ന പുസ്തക പ്രശ്നത്തിന് ശേഷം ഭരണഘടനയും പാര്‍ലമെന്റും എന്ന വിഷയത്തില്‍ സെമിനാറും നടത്തി. സീതാറാം യെച്ചൂരി, ശരദ് യാദവ്, ജയ്‌റാം രമേശ്, വൃന്ദ ഗ്രോവര്‍, മനോജ് കെ ഝാ, സിദ്ധാര്‍ത്ഥ് വരദരാജന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഷ്ടപ്പാടുകള്‍ക്കും പട്ടിണിക്കുമിടയില്‍ നിന്നും തന്റെ കുടുംബം അനുഭവിച്ച തിക്താനുഭവങ്ങളും അവിടെ നിന്നും പാര്‍ലമെന്റ് വരെ എത്തിയ തന്റെ ജീവിത വഴികളും വിശദീകരിക്കുകയും പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത ഡി രാജ ഇന്‍ പാര്‍ലമെന്റ് എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

ഭരണഘടനയും പാര്‍ലമെന്റും എന്ന വിഷയത്തില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കുന്ന സെമിനാറിനോടനുബന്ധിച്ചാണ് പുസ്തകപ്രകാശനം നടന്നത്. ചെറുപ്പത്തില്‍ വിശപ്പകറ്റാന്‍ താന്‍ പുസ്തകങ്ങളെ കൂട്ടുപിടിച്ചിരുന്നുവെന്നും അവിടെ നിന്നാണ് രാജ പാര്‍ലമെന്റിലേക്ക് നടന്നു കയറിയതെന്നും ഡി രാജ ചടങ്ങില്‍ വച്ച് സംസാരിച്ചു.

സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ ഭരണത്തിനെതിരെ വലിയ പോരാട്ടം ആവശ്യമുണ്ടെന്നും ഈ പോരാട്ടത്തില്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന മതനിരപേക്ഷതയെ സ്‌നേഹിക്കുന്നവര്‍ ഒത്തുച്ചേരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. സെമിനാറില്‍ സീതാറാം യെച്ചൂരി, ശരദ് യാദവ്, ജയ്‌റാം രമേശ്, ജസ്റ്റിസ് ബെ ജി കോല്‍സെ പാട്ടീല്‍, വൃന്ദ ഗ്രോവര്‍, മനോജ് കെ ഝാ, സിദ്ധാര്‍ത്ഥ് വരദരാജന്‍, അലി അന്‍വര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News