അച്ചടക്കത്തിന്റെ വാളുയര്‍ത്തി കെ.സുധാകരന്‍; ഒറ്റുകൊടുക്കുന്നവര്‍ക്കും നേതാക്കളുടെ ചുമട് താങ്ങികള്‍ക്കും ഇനി ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ല

ഡിസിസി നേതൃയോഗത്തില്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തി കെ.സുധാകരന്‍. അനുസരണയുള്ളവര്‍ക്ക് തുടരാം ഇല്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും സുധാകരന്‍ പറഞ്ഞു. ആന്റണിയെപോലും പരസ്യമായി വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും ഇത്തരക്കാരെ വെടിവെച്ചുകൊല്ലണമെന്നും യോഗത്തില്‍ സുധാകരന്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമികേഡറാക്കാനുളള മാര്‍ഗരേഖയും നിര്‍ദേശങ്ങളും അവതരിപ്പിക്കുയാണ് നേതൃയോഗങ്ങളില്‍ കെ.സുധാകരന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഡിസിസി നേതൃയോഗത്തില്‍ സുധാകരന്‍ ഇത് വ്യക്തമാക്കി.

വാര്‍ത്തകള്‍ പുറത്തുപോകാതിരിക്കാന്‍ മാധ്യമങ്ങളെ ഒഴിവാക്കിയശേഷം കടുത്ത പരാമര്‍ശങ്ങളോടെ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിയായിരുന്നു സുധാകരന്റെ പ്രസംഗം. അനുസരണയുള്ളവര്‍ക്ക് ഈ പാര്‍ട്ടിയില്‍ തുടരാം, അല്ലാത്തവര്‍ക്ക് പുറത്തുപോകാം.

ഒറ്റുകൊടുക്കുന്നവര്‍ക്കും നേതാക്കളുടെ ചുമട് താങ്ങികള്‍ക്കും ഇനി ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്തു അച്ചടക്കമാണ് ഈ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ളത്. എകെ ആന്റണിയെ പരസ്യമായി വിമര്‍ശിക്കുന്നവന്‍മാര്‍ പോലും പാര്‍ട്ടിയില്‍ തുടരുകയാണ്. ഇവനെയൊക്കെ വെടിവെച്ചുകൊല്ലണമെന്നും സുധാകരന്‍ യോഗത്തില്‍ ഷുഭിതനായി പൊട്ടിത്തെറിച്ചു.

ഇപ്പോള്‍ മാന്യത നടിക്കുന്ന 65 ശതമാനം നേതാക്കളും കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ്. ഇനി അത്തരക്കാര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഏത് ഉന്നത നേതാവായാലും മുഖം നോക്കാതെ നടപടിയുണ്ടാകും.

പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ വലിയ നേതാവെന്നോ ചെറിയ ആളെന്നോ വ്യത്യാസം ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. യോഗത്തില്‍ പുതിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവി അടക്കമുള്ള േനതാക്കള്‍ പങ്കെടുത്തു. അതേസമയം ജില്ലയിലെ പ്രധാന ഗ്രൂപ്പ് നേതാക്കള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News