വിജയ് രൂപാണിയുടെ രാജി; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു; മുന്‍ഗണന ഈ പേരുകള്‍ക്ക്

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. ബിജെപി സംഘടന കാര്യ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൊവ്വാഴ്ച നിയമസഭാ കക്ഷിയോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍.

പാര്‍ട്ടി നടപടിക്രമങ്ങള്‍ അനുസരിച്ച് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് ഗുജറാത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച തുടരുകയാണ്.കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍.

കൃഷി മന്ത്രി ആര്‍.സി ഫാല്‍ദു, എം പി സി.ആര്‍.പാട്ടീല്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിര്‍ണായകമാകുന്ന പാട്ടീദാര്‍ സമുദായത്തില്‍ നിന്നു തന്നെയാകും അടുത്ത മുഖ്യമന്ത്രിക്ക് സാധ്യത. ഒരു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഛായയും ഉയര്‍ത്തിക്കാണിക്കാനാകുന്ന നേതാവിനാകും നറുക്ക് വീഴുക.

ചൊവ്വാഴ്ച ചേരുന്ന നിയമസഭാ കക്ഷിയോഗത്തിന് മുമ്പ് മുഖ്യമന്ത്രി ആരെന്ന ധാരണയിലെത്തും. കഴിഞ്ഞ രണ്ടര മാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പ, ഉത്തരാഖണ്ഡ് ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News