കണ്ടെയ്ന്‍മെന്റ് സോണായതിനെതുടര്‍ന്ന് ഇടുക്കിയിലെ ഏതാനും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. നിരോധനം അറിയാതെ നിരവധി സഞ്ചാരികളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തി നിരാശരായി മടങ്ങുന്നത്.
ഇടുക്കി ഡിടിപിസി യുടെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്, അരുവിക്കുഴി, രാമക്കല്‍മേട്, ആമപ്പാറ, കാല്‍വരി മൗണ്ട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നിലവില്‍ അടച്ചത്.
ഇടുക്കി ജലാശയത്തിന്റെ വിദൂര ദ്യശ്യമാണ് സഞ്ചാരികള്‍ കാല്‍വരി മൗണ്ടിനെ ഇഷ്ടപ്പെടാന്‍ കാരണം. ലോക്ഡൗണിനെ തുടര്‍ന്ന് ഇവിടെ മാസങ്ങളായി സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഓണത്തോടനുബന്ധിച്ചാണ് വീണ്ടും കാല്‍വരി മൗണ്ട് തുറന്നത്. കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇവിടേയ്ക്ക് സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ വൈകാതെ തന്നെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും അടക്കേണ്ടിവരികയായിരുന്നു.
ഈ കേന്ദ്രങ്ങള്‍ അടച്ചത് അറിയാതെ എത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതോടെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി പേര്‍ വീണ്ടും പ്രതിസന്ധിയിലായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.