മന്ത്രി കെ രാജനെയും മന്ത്രിസഭയേയും ആക്ഷേപിച്ച് പ്രചാരണം; വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി

ഇടത് മന്ത്രിസഭയേയും റവന്യൂ മന്ത്രി കെ രാജനെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം മേല്‍തോന്നയ്ക്കല്‍ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്‍. വിനോദിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്.

പ്രാഥമിക അന്വേഷണത്തില്‍ വിനോദിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസറെ അന്വേഷണ വിധേയമായി സസ്പ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നവമാധ്യമധ്യമത്തിലൂടെ റവന്യു മന്ത്രിക്കെതിരെ പ്രചരണം നടത്തിയെന്നതാണ് ആര്‍ വിനോദിനെതിരായ ആരോപണം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News