യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം എമ്മ റാഡുകാനിവിന്

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനിവിന്. ഫൈനലിൽ കാനഡയുടെ ലെയ്‌ന ഫെർനാണ്ടസിനെ തോൽപ്പിച്ചാണ് കിരീടനേട്ടം. ചരിത്ര നേട്ടത്തോടെയാണ് എമ്മ റാഡുകാനുവിന്റെ വിജയം.

44 വർഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് താരം വനിതാ സിംഗിൾസ് ചാമ്പ്യൻ ആകുന്നത്. സ്‌കോർ 6 – 4, 6 -3. ടൂർണമെന്റിലെ ഒരു സെറ്റ് പോലും എമ്മ റാഡുകാനു നഷ്ടപ്പെടുത്താതെയാണ് കിരീട നേട്ടം. ഒളിമ്പിക് ചാമ്പ്യൻ കാനഡയുടെ ബെലിൻഡ ബെൻസിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡു ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.

നേരത്തെ യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും എമ്മ സ്വന്തമാക്കിയിരുന്നു. ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മൽസരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News