സമ്പൂര്‍ണ അടച്ചിടലിന് വിരാമം; ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണില്ല

ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണും ഇല്ലാതായതോടെ കേരളത്തിലെ സമ്പൂര്‍ണ അടച്ചിടല്‍ കാലത്തിന് വിരാമമായി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. കൊവിഡിലെ ആശങ്കാജനകമായ സാഹചര്യം മാറിയതോടെയാണ് കൂടുതല്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഞായര്‍ ലോക്ഡൗണും രാത്രിയാത്രാ നിരോധനവും പിന്‍വലിച്ചത്. എട്ട് ദിവസം നീണ്ട രാത്രി കര്‍ഫ്യു ചൊവ്വാഴ്ച അവസാനിച്ചു.

രണ്ടാം തരംഗം തീവ്രമായ മെയ് മാസത്തിലാണ് സംസ്ഥാനം വീണ്ടും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയത്. ഏറെ താമസിയാതെ അത് ശനി, ഞായര്‍ ലോക് ഡൗണായി ചുരുക്കി. ആഗസ്റ്റിലാണ് ഞായര്‍ ലോക് ഡൗണിലേക്ക് മാറിയത്. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വരു ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News