പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി

പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലാണ് 200 കിലോ കഞ്ചാവ് എത്തിച്ചത്.

പാലക്കാട് വെച്ച് രണ്ട് കാറുകളിലേക്ക് കഞ്ചാവ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പ്രതികളെ പിടികൂടിയത്. ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, കഞ്ചാവ് കടത്തിയ എറണാകുളം സ്വദേശികളായ സുരേന്ദ്രൻ , അജീഷ്, നിതീഷ് , പാരിഷ് മാഹിൻ എന്നിവരെയാണ് പിടികൂടിയത്. 6 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News