മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം; അദാനിയുടെ പേര്‌ 
വിവാദമായപ്പോൾ നീക്കി

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേരിൽ അദാനി ഗ്രൂപ്പ്‌ എന്ന്‌ ഉൾപ്പെടുത്തിയത്‌ വിവാദമായതോടെ നീക്കി. ബോർഡിൽ അദാനി എയർപോർട്ട്‌ എന്നെഴുതിയത്‌ അനധികൃതമാണെന്ന്‌ വിവരാവകാശ രേഖ പുറത്ത്‌ വന്നിരുന്നു. പിന്നാലെ സാമൂഹ്യ പ്രവർത്തകർ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, അദാനി ഗ്രൂപ്പ്‌ തുടങ്ങിയവയ്‌ക്ക്‌ വക്കീൽ നോട്ടീസ്‌ അയച്ചു.

എയർപോർട്ട്‌ അതോറിറ്റി നൽകിയ മറുപടിയിൽ അദാനി ഗ്രൂപ്പിന്റെ പേര്‌ വച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ സമ്മതിച്ചു. അവർക്ക്‌ നോട്ടീസ്‌ നൽകിയെന്നും അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്‌ച രാത്രി ബോർഡിൽനിന്ന്‌ അദാനി ഗ്രൂപ്പ്‌ എന്നത്‌ ഒഴിവാക്കി. വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറിയതും ബോർഡിൽ പേര്‌ ചേർത്തതും എതിർത്ത്‌ സിപിഐ എം, കോൺഗ്രസ്‌ തുടങ്ങിയ വിവിധ പാർട്ടികൾ സമരത്തിലായിരുന്നു.

സാമൂഹ്യ പ്രവർത്തകൻ ദിൻരാജ്‌ ആൽവയാണ്‌ അധികൃതർക്ക്‌ വക്കീൽ നോട്ടീസ്‌ അയച്ചത്‌. ഒരുവർഷം മുമ്പാണ് മംഗളൂരു വിമാനത്താവള നടത്തിപ്പും അറ്റകുറ്റപ്പണികളും അദാനി ഗ്രൂപ്പിന്‌ കേന്ദ്രസർക്കാർ കൈമാറിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News