കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് വിത്യസ്ത കേസുകളിലായി ഒരു കോടി 81 ലക്ഷം വില വരുന്ന 3,763 ഗ്രാം സ്വർണമാണ് പിടികൂടിയത്. എയർപോർട്ട് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മിശ്രിത രൂപത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലൊളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. കാസർഗോഡ്, പുളിയ്ക്കൽ, മണ്ണാർക്കാട് സ്വദേശികളാണ് പിടിയിലായവർ.
സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഡപ്യൂട്ടി കമ്മിഷണർ ശ്രീജുവിന്റെ നേതൃത്വത്തിലായിരുന്നു കരിപ്പൂരില്‍ പരിശോധന നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.