കടൽ ക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു

കടൽ ക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. ബോട്ടിൽ ഉണ്ടായിരുന്ന 5 പേരും നീന്തി രക്ഷപ്പെട്ടു. അതേസമയം ശക്തമായ തിരമാലയിൽ ബോട്ട് പൂർണമായും തകർന്നു. പൊന്നാനിയിൽ നിന്നുള്ള അനസ്മോൻ എന്ന ബോട്ട് വാടാനപ്പള്ളി തീരത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ബോട്ട് കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ശക്തമായ തിരയിലും കാറ്റിലും പെട്ട് ബോട്ട് കരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഒരു പൊന്നാനി സ്വദേശിയും നാല് ബംഗാള്‍ സ്വദേശിയുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. നിസാര പരുക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ബോട്ടിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here