റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ റെയിൽവേ ക്വാര്‍ട്ടേഴ്സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ പ്രതി ഹാമർ ഉപയോഗിച്ച് അടിച്ചു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News