വിജയ് രൂപാണിയുടെ രാജി; പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയോടെ മറ നീക്കി പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം. നിയമ സഭാ തെരഞ്ഞെടുപ്പും പട്ടേൽ സമുദായത്തിന്റെ അസ്വാരസ്യങ്ങളും മുൻ നിർത്തിയാണ് വിജയ് രൂപാണിയെ മാറ്റാനുള്ള നീക്കം മോഡി നടത്തിയത്.

കഴിഞ്ഞ വർഷം മോദിയുടെ വിശ്വസ്തനായ സി ആർ പട്ടിലിനെ സംസ്ഥാന അധ്യക്ഷനാക്കി അമിത് ഷായുടെ ഇടപെടലുകൾക്ക് തടയിടാനും മോദിക്ക് കഴിഞ്ഞിരുന്നു.ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടലുകളിൽ ഏറെക്കുറെ പിന്മാറിയ അമിത് ഷായുടെ ഇനിയുള്ള നീക്കങ്ങൾ ഗുജറാത്ത് രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.

തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മുഖ്യമന്ത്രിയെ മറ്റുകയെന്ന തന്ത്രം വീണ്ടും ഗുജറാത്തിൽ ബിജെപി ആവിഷ്ക്കരിക്കുമ്പോൾ മോഡി അമിത് ഷാ പോരിന്റെ ചിത്രം കൂടിയാണ് വ്യക്തമാകുന്നത്. 2017ലെ തെരഞ്ഞെടുപ്പിന് 16 മാസങ്ങൾ ശേഷിക്കെ അന്ന് ആനന്ദിബെൻ പട്ടിലിനെ പ്രായത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയപ്പോൾ മോദിയുടെ വിശ്വസ്തനായ നിതിൻ പട്ടേലിനെ മുഖ്യമന്ത്രി ആക്കാനായിരുന്നു നീക്കം.എന്നാൽ അമിത് ഷായുടെ ഇടപെടലിന്റെ ഭാഗമായി വിജയ് രൂപാണിയെ മുഖ്യമന്ത്രി ആക്കേണ്ടി വന്നു.

അമിത് ഷായുടെ താത്പര്യപ്രകാരം വിജയ് രൂപാണിയെ മുഖ്യമന്ത്രി ആക്കിയെങ്കിലും ഭരണത്തിന്റെ ചരടുവലികൾ നടന്നത് ദില്ലിയിലാണ്.ഇതിന് പുറമെ നരേന്ദ്രമോദിയുടെ വിശ്വസ്ഥനായ സിആർ പട്ടിലിനെ കഴിഞ്ഞ വർഷം സംസ്ഥാന അധ്യക്ഷനാക്കിയതോടെ അമിത് ഷായുടെ ഇടപെടലുകൾക്ക് തടയിടാനും കഴിഞ്ഞു.

ഇതോടെ വിജയ് രൂപാണിയുടെ ശക്തിയും ഇല്ലാതായി.കഴിഞ്ഞ ആഴ്ച നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അമിത് ഷായ്ക്ക് പകരം പങ്കെടുത്തത് രാജ് നാഥ്‌ സിംഗാണ്.ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തം.

കൊവിഡ് ആദ്യ തരംഗം ഉണ്ടായപ്പോൾ അമിത് ഷാ ഇടപെടലുകൾ നടത്തിയിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ അമിത് ഷാ സ്വയം പിൻവലിഞ്ഞു.അടുത്ത വർഷം നടക്കേണ്ട നിയമ സഭാ തെരഞ്ഞെടുപ്പും പട്ടേൽ സമുദായത്തിന്റെ അസ്വാരസ്യങ്ങളും ചുവടു പിടിച്ചാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാനുള്ള തന്ത്രങ്ങൾ മോഡി മെനഞ്ഞത്. ചർച്ചകളിൽ നിന്ന് പോലും വിട്ട് നിൽക്കുന്ന അമിത് ഷായുടെ അടുത്ത നീക്കങ്ങൾ ഗുജറാത്ത് രാഷ്ട്രീയത്തിൽ വളരെ നിർണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News