നിപ വൈറസ്: 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്

നിപയിൽ സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്കിലുള്ളവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും നിരീക്ഷണം ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞും. ഇതുവരെ പരിശോധിച്ചതില്‍ 123 സാമ്പിളുകളാണ് നെഗറ്റീവ് ആയത്.

സാമ്പിള്‍ ശേഖരണം പൂര്‍ത്തായക്കി കേന്ദ്രസംഘം ഇന്ന് വൈകിട്ട് മടങ്ങും. പുനൈ എന്‍ഐവി സംഘം ഇന്നലെ മൂന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. രണ്ട് ദിവസത്തിനുള്ളില്‍ അവയുടെ ഫലവും ലഭിക്കും. ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള 21 ദിവസം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമ്പര്‍ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെടുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

രോഗഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഫീല്‍ഡ് സര്‍വൈലന്‍സ്, ഫീവര്‍ സര്‍ലൈവലന്‍സ്, സാമ്പിള്‍ പരിശോധന എന്നിവ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News