ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയ്ക്കായി തിരക്കിട്ട ചർച്ചകൾ

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ തിരക്കിട്ട ചർച്ചകൾ തുടരുന്നു. ഉച്ചക്ക് 2 മണിക്ക് ശേഷം നിയമസഭാ കക്ഷി യോഗം ചേരും.

കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിങ് തോമർ,പ്രഹ്ലാദ് ജോഷി എന്നിവർ സംസ്ഥാനത്തു എത്തിയിട്ടുണ്ട്.സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും ഗുജറാത്തിൽ തുടരുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരിലൊരാൾ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ.

കൃഷി മന്ത്രി ആർ.സി ഫാൽദു,എംപി സി.ആർ.പാട്ടീൽ ,ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റർ പ്രഫുല്‍ പട്ടേൽ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ഇന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടെത്തി നാളെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് ബിജെപി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here