കറുത്ത പഴം ഇനി കളയണ്ട; രുചിയൂറും ഹൽവ ഉണ്ടാക്കാം

കറുത്ത് പോയ പഴം കൊണ്ട് രുചിയൂറും ഹൽവ തയാറാക്കിയാലോ.

ചേരുവകൾ 

  • പഴം   –  4 എണ്ണം

  • കോൺഫ്ലോർ  – അര കപ്പ്

  • വെള്ളം – മുക്കാൽ കപ്പ്  + അര കപ്പ്

  • ശർക്കര  – ഒരു കപ്പ്

  • നെയ്യ് – 2 ടീസ്പൂൺ

  • നട്സ് – ഒരു പിടി

  • ഏലക്കപ്പൊടി – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച്, ശർക്കര ഉരുക്കി അരിച്ചു  ചൂടാറാൻ വയ്ക്കുക.

  • പഴം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക.

  • ഒരു പാനിൽ ഒരു ടീസ്പൂൺ  നെയ്യ് ഒഴിച്ച് നട്സ് വറുത്തെടുക്കുക . ശേഷം  അരച്ചു വച്ച പഴം ഇട്ടു ചെറുതായി  വഴറ്റുക.

  • ശർക്കര പാനി കൂടി ഒഴിച്ച് വറ്റിച്ചെടുക്കുക . കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം . കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് കൂടി ഒഴിച്ച് ഇളക്കുക.

  • പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ നട്സും ഏലക്ക  പൊടിയും ചേർത്തിളക്കുക.

  • ശേഷം ഒരു ടീസ്പൂൺ കൂടി നെയ്യ് ചേർത്ത് ഇളക്കി  തീ ഓഫ് ചെയ്തു നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റാം. തണുക്കുമ്പോൾ മുറിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News