
ഒളിമ്പിക്സിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമാണ്. ഇപ്പോൾ മറ്റൊരു സ്വപ്നം കൂടി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് താരം. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ആകാശ യാത്രയെന്ന ആഗ്രഹമാണ് നീരജ് യാഥാർത്ഥ്യമാക്കിയത്. ട്വിറ്ററിലൂടെ നീരജ് തന്നെയാണ് ചിത്രങ്ങളും പങ്കുവെച്ചത്.
” എന്റെ ഒരു കുഞ്ഞാഗ്രഹം കൂടി ഇന്ന് നടന്നു. അമ്മയേയും അച്ഛനേയും ആദ്യ വിമാനയാത്രയ്ക്ക് കൊണ്ടു പോകാൻ സാധിച്ചു,” എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു നീരജ് അച്ഛനും അമ്മയ്ക്കുമൊപ്പം വിമാനത്തിൽ നിന്നുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
A small dream of mine came true today as I was able to take my parents on their first flight.
आज जिंदगी का एक सपना पूरा हुआ जब अपने मां – पापा को पहली बार फ्लाइट पर बैठा पाया। सभी की दुआ और आशिर्वाद के लिए हमेशा आभारी रहूंगा 🙏🏽 pic.twitter.com/Kmn5iRhvUf
— Neeraj Chopra (@Neeraj_chopra1) September 11, 2021
ഹരിയാനയിലെ പാനിപത്തിലുള്ള കർഷക കുടുംബത്തിലാണ് നീരജ് ജനിച്ചത്. ഒളിമ്പിക്‌സിൽ അത്‌ലറ്റിക്ക് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വർണ മെഡൽ നീരജിന്റെ പേരിലാണ്. പുരുഷ ജാവലിൻ ത്രോയിൽ 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വർണം നേടിയത്. ജാവലിൻ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയ ശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണിത്. ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിർത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here