ഘടകകക്ഷികൾ മുന്നണിയുടെ ഭാഗമാണെന്ന വികാരം ഉണ്ടാകണം; യു ഡി എഫിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രേമചന്ദ്രന്‍

യു.ഡി.എഫിനെതിരേ വിമർശനവുമായി എൻ.കെ പ്രമേചന്ദ്രൻ എം.പി. യു.ഡി.എഫ് പൊതു യോഗത്തിന് ചെല്ലുമ്പോൾ സംസാരിക്കാൻ അവസരം ലഭിക്കില്ല. ഘടനാപരമായ പൊളിച്ചെഴുത്ത് യു.ഡി.എഫിൽ ആവശ്യമാണെന്നും ലോക്‌സഭാ എം.പി എൻ.കെ പ്രമേചന്ദ്രൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

” എൽ.ഡി.എഫിൽ എല്ലാവർക്കും ഊഴമനുസരിച്ച് അവസരം ലഭിക്കുമെന്നും രാഷ്ട്രീയ സംസ്‌കാരം മാറേണ്ടതുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഒരു പൊതുയോഗത്തിന് ചെല്ലുമ്പോൾ എൽ.ഡി.എഫിൽ ആണെങ്കിൽ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ഇരുന്നാലും ഓരോ ഘടകക്ഷികളുടെയും ഊഴത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അദ്ദേഹത്തെ വിളിക്കൂ.

ഇവിടെ എ.കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ പിന്നെ മുസ്‌ലിം ലീഗിന്റെ ഒരാളെ വിളിക്കും. അപ്പോഴേക്കും യോഗം തീരും. നമ്മുടെ ശബ്ദം പോലും പുറത്തേക്ക് വരില്ല. ഘടകകക്ഷികൾ മുന്നണിയുടെ ഭാഗമാണെന്ന വികാരം ഉണ്ടാകണം. ചിലപ്പോൾ ചില യോഗങ്ങളിലെ തള്ള് കാണുമ്പോഴേ നമ്മളെല്ലാം മാറും. അതോടെ ‘നിങ്ങൾ’ പോയില്ലേ’ എന്നായിരിക്കും നമ്മുടെ പാർട്ടിക്കാർ ചോദിക്കുക. രാഷ്ട്രീയ സംസ്‌കാരമാണ് മാറേണ്ടത്,’ അദ്ദേഹം പറഞ്ഞു.

പക്ഷേ പഴയ തലമുറയും പുതിയ തലമുറയും യോജിച്ചു പോകണമെന്നാണ് ഞങ്ങളുടെ നിലപാട്. അപ്പോഴാണ് ഒരു പാർട്ടി ശക്തമാകുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കെ. സുധാകരനും വി.ഡി. സതീശനുമടങ്ങിയ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും അച്ചടക്കവും കെട്ടുറപ്പും ഇല്ലാതെ മുന്നണിയെ നയിക്കുന്ന ഒരു പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസ് ഒരു വലിയ പരീക്ഷണം ആരംഭിക്കാനാണ് പോകുന്നതെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News