ഇറുക്കും ഞണ്ടിനെ കറുമുറെ തിന്നാം…..

എങ്ങനെ വൃത്തിയാക്കണം എന്നറിയാത്തതാണ് പലരും ഞണ്ട് വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാതിരിക്കാനുള്ള പ്രധാനകാരണം. എന്നാൽ വെട്ടി വൃത്തിയാക്കാൻ അറിയുമെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് പൊതുവെ ഞണ്ട് വിഭവങ്ങളെല്ലാം. ഞണ്ട് വിഭവങ്ങളിൽ പ്രധാനിയാണ് ഞണ്ട് റോസ്റ്റ്. സ്വാദിഷ്ടമായ ഞണ്ട് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം..

ചേരുവകൾ

1  ഞണ്ട്-4 എണ്ണം ( വൃത്തിയാക്കി വെക്കുക)
2. വെളിച്ചെണ്ണ-4 ടേബിൾസ്പൂൺ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക.)
3. ഇഞ്ചി- ഒരു ചെറിയ കഷ്ണം ( നീളത്തിൽ കനം കുറച്ചു അരിഞ്ഞു വെക്കുക.)
4. വെളുത്തുള്ളി-5 അല്ലി ( നീളത്തിൽ കനം കുറച്ചു അരിഞ്ഞു വെക്കുക)
5. സവാള ചെറുത്-2 എണ്ണം( നീളത്തിൽ കനം കുറച്ചു അരിഞ്ഞത്)
6. ചെറിയ ഉള്ളി-12 എണ്ണം(ചെറുതായി അരിഞ്ഞത്)
7. പച്ചമുളക്-2 എണ്ണം(നടുവേ പിളർന്നത്)
8. കറിവേപ്പില-1 തണ്ട്
9. തക്കാളി- 2 എണ്ണം(ചെറുതായി അരിഞ്ഞത്)
10. മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
11. കാശ്മീരി മുളകുപൊടി-1 ടേബിൾസ്പൂൺ
12. എരിവുള്ള മുളകുപൊടി-1/2 ടേബിൾസ്പൂൺ( എരിവ് നിങ്ങളുടെ ആവശ്യനുസരണം എടുക്കുക.)
13. മല്ലിപ്പൊടി-കാൽ ടേബിൾസ്പൂൺ
14. പെരുംജീരക പൊടി – കാൽ ടീസ്പൂൺ
15. കുരുമുളക് ചതച്ചത് -1 ടീസ്പൂൺ
16. ഉലുവ പൊടി- കാൽ ടീസ്പൂൺ ( ഓപ്ഷണൽ)
17. ഉണക്ക മുളക്-4 എണ്ണം
18. കറിവേപ്പില-1 തണ്ട്
19. കുടംപുളി-1 ചെറിയ കഷ്ണം (വെള്ളത്തിലിട്ട് വെച്ചത്)( ഓപ്ഷണൽ)
20. ഉപ്പ് ആവശ്യത്തിന്
21. വെള്ളം കാൽ കപ്പ്
22. മല്ലിയില – ഓപ്ഷണൽ .
23. ഗാർണിഷ് ചെയ്യാൻ വേണ്ടി- നാരങ്ങാ ,തക്കാളി തൊലി,കറിവേപ്പില.
തേങ്ങാക്കൊത്ത് വേണമെങ്കിൽ കുറച്ച് ചേർത്ത് കൊടുക്കാം.

തയ്യാറാക്കുന്നവിധം.

ചുവട് കട്ടിയുള്ള ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക . എണ്ണ ചൂടായാൽ 17, 18, ചേരുവകൾ ചേർത്ത് മൂപ്പിക്കുക. അതിനുശേഷം 2 മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക നല്ലതുപോലെ വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് 10 മുതൽ 17 വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറ്റുക.

ശേഷം തക്കാളി ചോർത്ത് നല്ലതുപോലെ വഴറ്റുക ശേഷം ഞണ്ടും, ഉപ്പ്, പുളി വെള്ളം, വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം നന്നായി മൂടി ചെറു തീയിൽ വേവിക്കുക. നന്നായി വെന്തു എണ്ണ തെളിഞ്ഞു വറ്റി വരുമ്പോൾ കുറച്ച് കുരുമുളകും, മല്ലിയിലും ചേർത്ത് മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News