ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; ഒരു മരണം, നാല് പേരെ കാണാതായി

ജമ്മുകശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ബാരാമുള്ള ജില്ലയിലാണ് അതി തീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. നാല് പേരെ കാണാതായി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ദില്ലിയിലും അതിർത്തി പ്രദേശങ്ങളിലും ഇന്നും ഇടിമിന്നലോടെയുള്ള കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് 46 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് ഇന്നലെ പെയ്തത്. സെപ്റ്റംബർ 17,18 തീയതികളിലും മഴ ശക്തമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന റോഡുകൾ ഇനിയും ഗതാഗതയോഗ്യമായില്ല. ഹിമാചൽ പ്രദേശിലെ കുളുവിൽ മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത 305 ൽ ഗതാഗതം തടസ്സപ്പെട്ടു.

ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഋഷികേശ് -ബദരീനാഥ് ദേശീയപാതയിലും മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. സെപ്റ്റംബർ 25 ഓടെ ഉത്തരേന്ത്യയിൽ മൺസൂൺ മടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News