ഹൃദയത്തിലും പേരിലും മമ്മൂക്കയെ ചേർത്ത് വെച്ച് ആരാധകൻ മടങ്ങി; സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നുവെന്ന് മമ്മൂട്ടി

മമ്മൂക്കയോടുള്ള കടുത്ത ആരാധന മൂലം പേരിനൊപ്പം മമ്മൂട്ടിയെന്ന വിളിപ്പേരുള്ള ‘മമ്മൂട്ടി സുബ്രന്‍’ അന്തരിച്ചു. മമ്മൂക്കയോടുള്ള സ്നേഹവും ആരാധനയും കണ്ടറിഞ്ഞ നാട്ടുകാരാണ് ‘മമ്മൂട്ടി സുബ്രന്‍’ എന്ന് വിളിച്ചത്. ഇദ്ദേഹത്തിന്റെ മരണവാർത്ത മമ്മൂട്ടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

”വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മൂട്ടി സുബ്രന്‍” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍”-മമ്മൂട്ടി കുറിച്ചു

ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. അവിടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വച്ച് നിത്യേന വിളക്ക് കൊളുത്തിയിരുന്നു.

ആശയവിനിമയങ്ങൾ ജനകീയമാകുന്നതിന് മുൻപ് തന്നെ മമ്മൂട്ടി എന്ന വികാരത്തിൽ മദ്രാസിലേക്ക്, മമ്മൂക്കയുടെ വീട്ടിൽ വരെ ചെന്നെത്തിയ ആരാധന. മമ്മൂട്ടിയോടുള്ള ഇഷ്‍ടത്താല്‍ ‘ഒരു വടക്കന്‍ വീരഗാഥ’ നൂറോളം തവണ കണ്ടയാളായിരുന്നു സുബ്രന്‍. മമ്മൂട്ടിയുടെ മറ്റു പ്രിയ ചിത്രങ്ങളായ അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറയുമായിരുന്നു.

നിത്യവൃത്തിയ്ക്ക് ചുമട്ടുതൊഴിലാളിയായപ്പോഴും സുബ്രന് ഒരു സ്വപ്‍നമുണ്ടായിരുന്നു.മമ്മൂക്കയെ വച്ചൊരു സിനിമ നിർമ്മിക്കണം.തുടര്‍ന്ന് മമ്മൂക്കയെ വച്ചു ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ ഏതാണ്ട് 16ലക്ഷത്തിലേറെ രൂപയ്ക്ക് ജീവിതത്തിലുടനീളം ലോട്ടറി ടിക്കറ്റ് എടുത്തു.കൂടാതെ ദൈവങ്ങളുടെ കൂടെ മമ്മൂക്കയുടെ ഫോട്ടോകൾ ആൽത്തറ ചുവട്ടിൽ വച്ചു ആരാധന നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here