തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

ഇന്നും നാളെയും തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത.

ഇന്ന് മുതൽ മറ്റന്നാൾ വരെ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്ക് ആന്ധ്രാ പ്രദേശ് തീരത്തും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിലും, വെസ്റ്റ്-ബംഗാൾ തീരത്തും ഒറീസ തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും കാറ്റ് വീശിയടിച്ചേക്കാം.

ഇന്ന് മുതൽ ഈ മാസം 16 വരെ തെക്ക് – പടിഞ്ഞാറൻ, മധ്യ – പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേൽപറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News