പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി കെ (33) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളാണ് കൃഷ്ണകുമാരി. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം കോളേജില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു കൃഷ്ണകുമാരി.

ഇവരുടെ ഗവേഷണം മുടക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നു കൃഷ്ണകുമാരിയുടെ ബന്ധുക്കള്‍ പറയുന്നു. സിന്ധു തമ്പാട്ടി, രാധിക എന്നീ ഗൈഡുകള്‍ക്ക് എതിരെയാണ് കുടുംബ പ്രധാനമായും ആരോപണം ഉയര്‍ത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News