മലബാർ സ്‌പെഷ്യൽ ‘കിളിക്കൂട്’ തയ്യാറാക്കുന്ന വിധം

രുചികരമായ രീതിയിൽ  ബേക്ക് ചെയ്യാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് “കിളിക്കൂട് ” സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്‌,പനീർ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാൻ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. മല്ലിയില ചമ്മന്തിയോടൊപ്പം ഇത്‌ ഏറെ ആസ്വാദ്യകരമാവും.

ചേരുവകൾ
*ഉരുളക്കിഴങ്ങ് -2 എണ്ണം
*ചിക്കൻ. -250 grm
*സവോള. -1 എണ്ണം
*സേമിയ -1 cup
*മുട്ട -1 എണ്ണം
* മല്ലിപ്പൊടി. -1 ടീസ്പൂണ്
*മുളക് പൊടി. – 1/2 ടീസ്പൂണ്
*കുരുമുളക് പൊടി -1/2 ടീസ്പൂണ്
*മഞ്ഞൾ പൊടി -1/4 ടീസ്പൂണ്
*ഗരം മസാല. -1 ടീസ്പൂണ്
*ഇഞ്ചി – കൊത്തി അരിഞ്ഞത്
*വെളുത്തുള്ളി – കൊത്തി അരിഞ്ഞത്
*പച്ചമുളക്. – കൊത്തി അരിഞ്ഞത് , ഇവ മൂന്നും 3/4 ടീസ്പൂണ് വീതം
*മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത്
*ആവശ്യത്തിനു ഉപ്പ്
*വറുക്കാൻ ആവശ്യത്തിന് എണ്ണ

ഉണ്ടാകുന്ന വിധം

*ഉരുളകിഴങ്ങു വേവിച്ചു ഉടച്ചു വയ്ക്കുക. ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിക്കുക. തണുത്തതിനു ശേഷം ചെറുതായി പിച്ചി വയ്ക്കുക.
*ഒരു പാൻ ചൂടാക്കി അതിലേക്കു2 ടേബിൾ സ്പൂണ് എന്ന ഒഴിച്ചു ചൂടാക്കി1/4ടീസ്പൂണ് പെരും ജീരകം ചേർത്തു ചൂടാക്കുക. ഇതിലേക്ക് കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റുക.
*ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക.

പിന്നെ പൊടികൾ എല്ലാം ചേർത്തു കരിഞ്ഞു പോകാതെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു മസാല നന്നായി പിടിക്കുന്നത് വരെ വഴറ്റുക. കൂടെ മല്ലി ഇലയും കറിവേപ്പിലയും ചേർത്തു കൊടുക്കുക.
*ഇതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന ഉരുളകിഴങ്ങു ചേർത്തു നന്നായി മിക്സ് ചെയ്യുക. കൂടെ ആവശ്യത്തിനു ഉപ്പു ചേർക്കുക. ഇതു തണുക്കാൻ വയ്ക്കുക.
*തണുത്തതിനു ശേഷം ഉരുളകൾ ആക്കി കിളിക്കൂട് ഷെയ്പ്പിൽ പരത്തി എടുക്കുക. ഇതു മുട്ടയിൽ മുക്കി സേമിയ കോട്ട് ചെയ്തു എടുക്കുക.
*ചൂടായ എണ്ണയിൽ വറുത്തു കോരുക.കിളിക്കൂട് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News