നീറ്റ് കഴിഞ്ഞു; പരീക്ഷ എഴുതിയത് 116000ത്തിലധികം വിദ്യാർത്ഥികൾ

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ കേരളത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതിയത് 116000ത്തിലധികം വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷയുടെ മാനദണ്ഡള്‍ക്ക് പുറമെ കൊവിഡ് പ്രതിരോധത്തിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തിയത്. ഇതിന് പുറമെ തദ്ദേശീയ ഭാഷയിൽക്കൂടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഇത്തവണത്തെ പരീക്ഷയെ പ്രത്യേകതയുള്ളതാക്കി.

മലയാള ഭാഷയിലും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. കൃത്യം പതിനൊന്ന് മണിമുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചു. ഒരു പരീക്ഷ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ എന്ന രീതിയില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിയെ വീതമാണ് പരീക്ഷക്ക് ഇരുത്തിയത്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, അങ്കമാലി,തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് നഗര കേന്ദ്രങ്ങളിലായി 320 സെന്ററുകളിലാണ് പരീക്ഷ നടന്നത്. കൊവിഡ് രോഗികള്‍ക്കും കണ്ടെയ്ൻമെന്റ് സോണില്‍ നിന്നുവന്ന വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News