ആര്‍ത്തവസമയത്ത് നിര്‍ബന്ധമായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക; ആരോഗ്യത്തെ സംരക്ഷിക്കുക

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആര്‍ത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മസാലകള്‍ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുന്നതിനും കാരണമാകും.

കാപ്പി

ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ലെന്ന് ഓര്‍ക്കുക. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കണം.

ജങ്ക് ഫുഡ്

ആര്‍ത്തവ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

പഞ്ചസാര

ആര്‍ത്തവസമയത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ആര്‍ത്തവ സമയത്ത് കൂടുതല്‍ പഴവര്‍ഗങ്ങളും ഇലക്കറികളും ഉള്‍പ്പെടുത്തി ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്‌

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here