‘പാലാ ബിഷപ്പിൻ്റെ പ്രസ്താവന ഗുണത്തെക്കാളേറെ ദോഷം ചെയ്തെങ്കിൽ പിൻമാറണം’; മാർത്തോമ സഭ അധ്യക്ഷൻ

പാലാ ബിഷപ്പിൻ്റെ പ്രസ്താവന ഗുണത്തെക്കാളേറെ ദോഷം ചെയ്തെങ്കിൽ പിൻമാറണമെന്ന് മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്ത. എല്ലാ മതാചാര്യൻമാർക്കും ഇത് ബാധകമാണ്. ചില തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ല. മത സൗഹാർദം നിലനിർത്തേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.

ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവണതകൾ ഉണ്ടെങ്കിൽ അത് ദോഷമാണെന്നും പ്രസ്താവനയുടെ പേരിലുള്ള വിവാദങ്ങൾ ഇനി അവസാനിപ്പിക്കണമെന്നും തിയഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു. ലൗ ജിഹാദിൽ ഉൾപ്പെടുന്ന വ്യക്തികൾ കാണുമായിരിക്കും. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്നേഹം ആത്മാർത്ഥമെങ്കിൽ ആ നിലയിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News