ജമ്മുകശ്മീരിലെ ഭീകരാക്രമണം; പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടർ മരണത്തിന് കീഴടങ്ങി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലാണ് സംഭവം. അര്‍ഷാദ് അഹമ്മദ് എന്ന പൊലീസുകാരനെ പിന്നില്‍ നിന്നും രണ്ടുതവണ വെടിവച്ചതായാണ് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത്. സംഭവസ്ഥലം സൈന്യം വളഞ്ഞിട്ടുണ്ട്.

കൊലപാതകം നടത്തിയ ഭീകരരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. കൊല ചെയ്യപ്പെട്ട എസ്ഐ അര്‍ഷാദ് അഹമ്മദ് വടക്കന്‍ കശ്മീരിലെ കുക്വാര ജില്ലക്കാരനാണ്. വെടിയേറ്റ അര്‍ഷാദിനെ എസ്കെഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്യാറിലെ ചന്തയില്‍ ഞായറാഴ്ച പകല്‍ 1.35-നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here